INDIA

ശബരിമല അയ്യപ്പന്റെ പ്രസാദം സ്പീഡ് പോസ്റ്റില്‍


20.Nov.2026
അയ്യന്റെ പ്രസാദം ഭക്തര്‍ക്ക് എത്തിയ്ക്കാന്‍ ഇന്ത്യന്‍ പോസ്റ്റ് തിരുവനന്തപുരം ദേവസ്വം ബോര്‍ഡുമായി സഹകരിക്കുന്നു

തിരുവനന്തപുരം:

തീര്‍ത്ഥാടനകാലത്ത് 24 മണിക്കൂറും പ്രത്യേക 'സ്വാമി അയ്യപ്പന്റെ പ്രസാദം' ലഭ്യമാക്കാന്‍ പ്രസാദം ബുക്കിങ് കൗണ്ടറും പാഴ്സല്‍ ബുക്കിംഗ് സൗകര്യവും ഒരുക്കാന്‍ ഇന്ത്യപോസ്‌ററില്‍ സൗകര്യമുണ്ട്. തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് തപാല്‍ സേവനത്തിനു ഇന്ത്യ പോസ്റ്റുമായി കരാര്‍ ഒപ്പിട്ടു.

ഈ പ്രത്യേക കൗണ്ടര്‍ വഴി 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് വഴി പാഴ്‌സലുകള്‍ അയയ്ക്കാന്‍ കഴിയും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ തിരിച്ചെത്തുമ്പോഴെല്ലാം പ്രസാദം വീടുകളില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

സന്നിധാനത്തിലെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിലൂടെയും സ്വാമി പ്രസാദം സ്പീഡ് പോസ്റ്റ് പാഴ്‌സല്‍ ബുക്ക് ചെയ്യാന്‍ കഴിയും. 

ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിനായി അടുത്ത ആഴ്ച പ്രത്യേകമായി ശബരിമല നട തുറക്കും. തിരുവനന്തപുരത്ത് പാഴ്‌സല്‍ ബുക്കിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ്  കെ. ജയകുമാര്‍, കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍  അമിതാഭ് സിംഗ് അറിയിച്ചു.



Last Update: 19/11/2026
SHARE THIS PAGE!
MORE IN NEWS