സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യവുമായി സേവ് കേരള ഫോറം സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ മറിയക്കുട്ടി സംസാരിച്ചു . ബിന്ദു , അഡ്വ : കെ . എസ് . ഷാജഹാന്‍ തുടങ്ങിയവരും പങ്കെടുത്തു.
പെന്‍ഷന്‍ കൃത്യമായി കൊടുക്കാന്‍ നടപടി ആവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ . ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെതിരെ മറിക്കുട്ടി നടത്തിയ പിച്ചച്ചട്ടി സമരം ദേശീയ ശ്രദ്ധ നേടിയിരുന്നു .