ദേശീയ സമ്മേളനത്തിന് അഭിവാദ്യമേകി വിദേശ പ്രതിനിധികളും. ലോക തൊഴിലാളി സംഘടന (ഡബ്ല്യുഎഫ്ടിയു) ജനറല്‍ സെക്രട്ടറി പാംബിസ് കൈറിറ്റ്‌സിസ്, വിയറ്റ്‌നാം അംബാസിഡര്‍ ന്യൂഗ്യന്‍ താന്‍ ഹായ്, ഡി ഡബ്‌ള്യു ടി ഡെപ്യുട്ടി ഡയറക്ടര്‍ സടോഷി സസാക്കി, പെട്രോസ് പെട്രോ, സോറ്റീറില്ല ചാരലംബാസ് (സൈപ്രസ് ), ബാച്ചിര്‍ അഹല്‍ ബോണി, മുഹമ്മദ് താലേഹ് (സിറിയ), ബഹാദൂര്‍ പഹരിന്‍, പ്രേമല്‍ കുമാര്‍ ഖനല്‍, സിതാകുമാരി ഓജ (നേപ്പാള്‍), ഷീമിങ് വിറ്റലി (ഖസാക്കിസ്ഥാന്‍), മൗരിക്ലൊ മിഗുല്‍ (പോര്‍ച്ചുഗല്‍), ജനക അധികാരി (ശ്രീലങ്ക) എന്നിവരാണ് സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നത്.
സമ്മേളനത്തിന് ആശംസകള്‍ അറിയിച്ച് പല വിദേശ തൊഴിലാളി സംഘടനകളും സന്ദേശങ്ങള്‍ അയച്ചിരുന്നു. ശ്രീലങ്കയിലെ സെയ്‌ലോണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍, ജപ്പാനിലെ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ടോക്കിയോ, യുഎസിലെ ലേബര്‍ യുണൈറ്റഡ് എജ്യൂക്കേഷന്‍ ലീഗ്, ഗ്രീസിലെ ഓള്‍ വര്‍ക്കേഴ്‌സ് മിലിറ്റന്റ് ഫ്രണ്ട്, ബംഗ്ലാദേശിലെ ട്രേഡ് യൂണിയന്‍ സെന്റര്‍, ഓള്‍ ചൈന ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍, ഓള്‍ പാകിസ്ഥാന്‍ ഫെഡറേഷന്‍ ഓഫ് യുണൈറ്റഡ് ട്രേഡ് യൂണിയന്‍ തുടങ്ങിയ വിദേശ തൊഴിലാളി സംഘടനകളാണ് ആശംസകള്‍ അറിയിച്ചത്.