രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.
ബെംഗളൂരു : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 79 വയസായിരുന്നു .ഭാര്യ കാനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥ മറിയാമ്മ. മക്കള്‍ ചാണ്ടി ഉമ്മന്‍, അച്ചു ഉമ്മന്‍ , മറിയം ഉമ്മന്‍
പുതുപ്പള്ളി വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943ലാണ് ജനനം. പഠനകാലത്ത് അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് കെ എസ് യു പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ചു. 1970 ല്‍ പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്കെത്തി. അന്നുമുതല്‍ 2021 വരെ തുടര്‍ച്ചയായി പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.