സമൃദ്ധമായി നെല്‍ക്കൃഷി നടക്കുന്ന കരീപ്ര പഞ്ചായത്തിലെ തളവുര്‍ക്കോണം - പാട്ടുപുരയ്ക്കല്‍ ഏലായിലെ നടീല്‍ ഉത്സവത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പങ്കെടുത്തു.
കരീപ്രയുടെ നെല്ലറയെന്ന് വിശേഷിപ്പിക്കാവുന്ന പാടശേഖരമാണ് പാട്ടുപുരയ്ക്കല്‍. അര്‍പ്പണ ബോധത്തോടെ കൃഷിയെ സമീപിക്കുന്ന ഇവിടുത്തെ കര്‍ഷകരുടെ അശ്രാന്ത പരിശ്രമമാണ് ഈ ഏലായെ വിളനിലമാക്കുന്നത്.
ഒരു വയല്‍ പോലും തരിശിടാന്‍ അനുവദിക്കാതെ ഭൂ ഉടമകളില്‍ നിന്ന് പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന പാടശേഖര സമിതി അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.