തിരുവനന്തപുരം :
ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വന്‍ നഷ്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതില്‍ കോടിയേരി സുപ്രധാനപങ്ക് വഹിച്ചു.നാലുപതിറ്റാണ്ടിലേറെയായി വ്യക്തിപരമായ ബന്ധവും സൗഹൃദവുമുണ്ടായിരുന്നു.
നിയമസഭാ പ്രവര്‍ത്തനത്തിനിടയില്‍ അത് ദൃഢമായി. ദുഃഖത്തില്‍ സിപിഐയും വ്യക്തിപരമായും പങ്കുചേരുന്നതായി കാനം പറഞ്ഞു.