വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIAKERALA NEWS

കോടിയേരി ബാലകൃഷ്ണന് വിട : പയ്യാമ്പലത്ത് അന്ത്യ വിശ്രമം

സ്വന്തം ലേഖകന്‍
04.Oct.2022
കണ്ണൂര്‍ :

ഓര്‍മകള്‍ കടലിരമ്പമായി പയ്യാമ്പലത്ത് വീണ്ടും വീണ്ടും തിരയടിച്ചു. കണ്ണീരുറവപൊട്ടിയ മുദ്രാവാക്യങ്ങളില്‍ കോടിയേരി നിറഞ്ഞുനിന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അര്‍പ്പിച്ചത് ജനലക്ഷങ്ങള്‍. ചെന്നൈ അപ്പോളോ ആശുപത്രി മുതല്‍ കണ്ണൂര്‍ പയ്യാമ്പലം വരെ   കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് കാത്തിരുന്നത്.  ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് തലശേരി ടൗണ്‍ഹാള്‍വരെ നടന്ന വിലാപ യാത്രയില്‍ വഴിനീളെ പ്രിയനേതാവിന് വിടചൊല്ലാന്‍ കണ്ണീരണിഞ്ഞാണ് ജനങ്ങളെത്തിയത്. തലശേരി ടൗണ്‍ഹാളില്‍ ഞായറാഴ്ച രാത്രി വൈകുവോളം അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കോടിയേരി ഈങ്ങയില്‍പ്പീടികയിലെ വീട്ടിലും ജനമൊഴിഞ്ഞ നേരമുണ്ടായില്ല.

തിങ്കളാഴ്ച രാവിലെ പത്തോടെ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലേക്ക് പൊതുദര്‍ശനത്തിന് മൃതദേഹം എടുക്കുംവരെ ആളുകളുടെ ഒഴുക്കായിരുന്നു. അഴീക്കോടന്‍ മന്ദിരത്തില്‍ കേരളത്തിലെ രാഷ്ട്രീയ-- സാംസ്‌കാരിക നേതൃത്വം ഒന്നടങ്കം കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.


സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, ജി രാമകൃഷ്ണന്‍, എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെ കെ ശൈലജ, എ കെ ബാലന്‍, കെ രാധാകൃഷ്ണന്‍, വിജുകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍,  പി സതീദേവി, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ  ടി പി രാമകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍, എം സ്വരാജ്, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, ജനറല്‍ മാനേജര്‍ കെ ജെ തോമസ്, മുതിര്‍ന്ന  നേതാക്കളായ എസ് രാമചന്ദ്രന്‍പിള്ള, പാലോളി മുഹമ്മദ്കുട്ടി, പി കരുണാകരന്‍, എം എം മണി, ആനത്തലവട്ടം ആനന്ദന്‍, പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ വി എന്‍ വാസവന്‍, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്,  വി ശിവന്‍കുട്ടി, ആര്‍ ബിന്ദു,  റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, എംപിമാരായ ബിനോയ് വിശ്വം,  എ എം   ആരിഫ്,  ഇ ടി മുഹമ്മദ് ബഷീര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, എം കെ രാഘവന്‍, എന്‍ കെ  പ്രേമചന്ദ്രന്‍, ഡോ. വി ശിവദാസന്‍,  എ എ റഹീം, ജോണ്‍ ബ്രിട്ടാസ്, തോമസ് ചാഴിക്കാടന്‍,  അബ്ദുള്‍ വഹാബ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സി കെ പത്മനാഭന്‍, എം ടി രമേശ്, എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍, വര്‍ഗീസ് ജോര്‍ജ്,  കെ പി മോഹനന്‍, നീലലോഹിതദാസന്‍ നാടാര്‍,  കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി,  ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. എ ജെ  ജോസഫ്,  ഐഎന്‍എല്‍ സംസ്ഥാന  ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍,  കഥാകൃത്ത് ടി പത്മനാഭന്‍,  നോവലിസ്റ്റ് എം മുകുന്ദന്‍,  സംവിധായകരായ ഷാജി എന്‍ കരുണ്‍, രഞ്ജിത്ത്, ചലച്ചിത്ര താരങ്ങളായ നിഖില വിമല്‍,  മുകേഷ്, അനൂപ് ചന്ദ്രന്‍, വ്യവസായി എം എ യൂസഫലി, ഡിജിപി അനില്‍കാന്ത്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഋഷിരാജ് സിങ്,  മാതൃഭൂമി മാനേജിങ്  എഡിറ്റര്‍ പി വി ചന്ദ്രന്‍, ജെമിനി ശങ്കരന്‍, യാക്കോബായ സുറിയാനി സഭാധിപന്‍ ഏലിയാസ് മാര്‍ താനാസിയോസ് (പുത്തന്‍ കുരിശ്), പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപൊലിത്ത (കോഴിക്കോട്),  ഫാദര്‍ മാത്യൂ വാഴക്കുന്നം, പട്ടുവം കെ പി അബൂബക്കര്‍ മുസ്ല്യാര്‍, പുന്നല ശ്രീകുമാര്‍, രക്തസാക്ഷി ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍, സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിമാര്‍, നൂറോളം എംഎല്‍എമാര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

Last Update: 04/10/2022
SHARE THIS PAGE!
MORE IN NEWS