അഞ്ചു വര്‍ഷത്തിനുശേഷമാണു കോണ്‍ഗ്രസിന് സുപ്രധാനമായ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വം ലഭിക്കുന്നത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനാകും. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും ചരണ്‍ജിത് സിങ് ചന്നി കൃഷികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും അധ്യക്ഷനാകും. ഒഡീഷയിലെ കോരാപ്പുത്ത് എംപിയും ആദിവാസി നേതാവുമായ സപ്തഗിരി ഉലക ഗ്രാമവികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനാകും.
അഞ്ചു വര്‍ഷത്തിനുശേഷമാണു കോണ്‍ഗ്രസിന് സുപ്രധാനമായ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വം ലഭിക്കുന്നത്. ഒന്നാം മോദി സര്‍ക്കാറിന്റെ തുടക്ക കാലത്ത് ശശി തരൂരായിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭയില്‍ രണ്ടും രാജ്യസഭയില്‍ ഒന്നും സമിതികളുടെ അധ്യക്ഷ സ്ഥാനമാണു കോണ്‍ഗ്രസിന് ലഭിച്ചത്. ഇത്തവണ കൂടുതല്‍ സമിതികളുടെ അധ്യക്ഷ സ്ഥാനം ലഭിച്ചു.