തിരുവനന്തപുരം : അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്നുപറഞ്ഞാല്‍ പലരും അറിയണമെന്നില്ല.ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍ എന്നുപറഞ്ഞാല്‍ പലരും അറിയും.
ഒരുപക്ഷേ, നേരത്തേ ആശമാരെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തവര്‍പോലും ഇപ്പോള്‍ അവരെ തിരിച്ചിറയുന്നുണ്ട്. കാരണം 40 ദിവസത്തിലധികമായി അവര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിലനില്‍പ്പിനായി സമരം ചെയ്യുകയാണ്. മാസവേതനം 21,000 ആയി ഉയര്‍ത്തുക, അഞ്ചുലക്ഷം രൂപയുടെ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സമരം നടത്തുന്നത് .