സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIAMALAYALAM NEWS

'ആശാവര്‍ക്കര്‍മാരുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും, പ്രധാനമന്ത്രിയെ ധരിപ്പിക്കും'

എ.എസ് പ്രകാശ്
indianewsvision.com@gmail.com 9072388770
01.Mar.2025
സുരേഷ് ഗോപി ആശാവര്‍ക്കര്‍മാരുടെ സമരപന്തലില്‍
തിരുവനന്തപുരം
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രി സമര വേദിയിലെത്തി ആശാവര്‍ക്കര്‍മാരെ നേരില്‍ കണ്ടു. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.


ആശാവര്‍ക്കര്‍മാരുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കും. മാനദണ്ഡം പരിഷ്‌കരിക്കണമെന്ന് ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. താന്‍ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സിനിമയ്ക്ക് പങ്ക് ഉണ്ടാകാമെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണെന്ന് പറയരുത്. ആക്രമണങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പുറത്തിറങ്ങണം. ഓരോ കുഞ്ഞും പൊലിഞ്ഞ് പോകാനും പാഴായി പോകാനും പാടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

സിനിമയിലെ വയലന്‍സിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, നേരിയ തോതിലെങ്കിലും സിനിമയില്‍ വയലന്‍സ് കാണിച്ച് വളര്‍ന്ന ആളാണ് ഞാന്‍. അത് നല്ലതല്ല, കണ്ട് ആനന്ദിക്കാനുള്ളതല്ല. പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയുള്ള സിനിമയാണ് അതൊക്കെ. മനസ്സിലാക്കുക എന്നൊരു കാര്യം കൂടിയുണ്ടല്ലോ എന്ന് സുരേഷ് ഗോപി ചോദിച്ചു.

ഒരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവര്‍ പാഴായി പോയിക്കൂടാ, പൊലിഞ്ഞു പോയിക്കൂടാ. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് രംഗത്ത് വരണമെന്ന് സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.






Last Update: 01/03/2025
SHARE THIS PAGE!
MORE IN NEWS