രാജ്യം മുഴുവന്‍ ദുരന്തബാധിതര്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സര്‍ക്കാരുകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്നും പറഞ്ഞു. ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വയനാട് : മുണ്ടക്കെയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് സഹായം വാഗ്ദാനം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം ദുരന്ത ബാധിതര്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ ദുരന്തബാധിതര്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സര്‍ക്കാരുകള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്നും പറഞ്ഞു. ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗം അരമണിക്കൂറോളം നീണ്ടു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി എത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അവലോകന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദുരന്തത്തിന്റെ വ്യാപ്തി വിശദീകരിച്ചു. 2000 കോടിയുടെ പാക്കേജായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെ എത്തിയ പ്രധാനമന്ത്രി വയനാട്ടിലേക്ക് ഹെലികോപ്ടറിലാണ് എത്തിയത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ കെ ശൈലജ എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍, സുരേഷ് ഗോപി എന്നിവര്‍ വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാവിലെ 11.10 മുതല്‍ പകല്‍ 12.10 വരെ ദുരന്തബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. ശേഷം പകല്‍ 12.15 മുതല്‍ വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ചു. ശേഷം ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെയും കണ്ടു.