വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIA

തിരുവോണം ബമ്പര്‍ ലോട്ടറി: ഒന്നാം സമ്മാനം TG 434222 നമ്പര്‍ ടിക്കറ്റിന്


09.Oct.2024
* പൂജാ ബമ്പര്‍ ലോട്ടറി മന്ത്രി പ്രകാശനം ചെയ്തു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024 ലെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ TG 434222 നമ്പര്‍ ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍  തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പറിന്റെ പ്രകാശനവും ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വ്വഹിച്ചു.

 ഭാഗ്യപരീക്ഷണത്തിനൊപ്പം ഒരു ലക്ഷത്തോളം വരുന്ന ചെറുകിട ലോട്ടറി കച്ചവടക്കാര്‍ക്കും ഏജന്റുമാര്‍ക്കും മികച്ച വരുമാന മാര്‍ഗമാണ് വകുപ്പ്  ഉറപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോട്ടറികച്ചവടക്കാര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ നല്കുന്നതില്‍ 33 കോടിരൂപ  ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കുറഞ്ഞ തുകയുടെ ടിക്കറ്റിലൂടെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയാണ് സംസ്ഥാനത്ത് നല്‍കിവരുന്നത്.

 എണ്‍പതു ലക്ഷം തിരുവോണം ബമ്പര്‍ ടിക്കറ്റ് അച്ചടിച്ചതില്‍ 7143008 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പ്രളയവും വയനാടിലെ ഉള്‍പ്പൊട്ടലുമാണ് ടിക്കറ്റ് വില്‍പനയിലെ നേരിയ ഇടിവിനു കാരണം. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമുള്‍പ്പെടെ 534670 ഭാഗ്യശാലികള്‍ക്കാണ് തിരുവോണം ബമ്പര്‍ സമ്മാനം ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്. 334830 സമ്മാനങ്ങളാണ് ലഭിക്കുക. തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു. 

വി.കെ.പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍  സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ സ്വാഗതം ആശംസിച്ചു.  ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍.പിള്ള, എം.രാജ് കപൂര്‍, ഭാഗ്യക്കുറി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Last Update: 10/10/2024
SHARE THIS PAGE!
MORE IN NEWS