തിരുവനന്തപുരം :
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാംതവണയാണ് കാനം സെക്രട്ടറിയാകുന്നത്. പ്രതിനിധി സമ്മേളനം പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 101 പേരാണ് സംസ്ഥാന കൗണ്‍സിലിലുള്ളത്. 10 കാന്‍ഡിഡേറ്റ് അംഗങ്ങളെയും നിശ്ചയിച്ചു. വിജയവാഡയില്‍ നടക്കുന്ന ?24--ാം പാര്‍ടി കോണ്‍ഗ്രസിലേക്കായി 116 പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഒമ്പതംഗ കണ്‍ട്രോള്‍ കമീഷനെയും നിശ്ചയിച്ചു. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി പൊതുപരിപാടികള്‍ മാറ്റിയിരുന്നു.
പ്രതിനിധി സമ്മേളനത്തിന്റെ സമാപനദിവസം സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ മറുപടി നല്‍കി. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിലും പ്രതിനിധികളെ അഭിവാദ്യം ചെയ്തു.
മൂന്നാംതവണ
സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തെരഞ്ഞെടുക്കുന്നത് മൂന്നാംതവണ. 2015ല്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് -ആദ്യമായി സംസ്ഥാന സെക്രട്ടറിയായത്. അതേവര്‍ഷം കേന്ദ്ര സെക്രട്ടറിയറ്റിലും എത്തി. 2018ല്‍ മലപ്പുറം സമ്മേളനത്തിലും തുടര്‍ന്നു. എഐവൈഎഫിലൂടെയാണ് കാനം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1969ല്‍ സി കെ ചന്ദ്രപ്പന്‍ ദേശീയ പ്രസിഡന്റ് ആയതിനെത്തുടര്‍ന്ന്, 19--ാം വയസ്സില്‍ സംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സെക്രട്ടറിയായി. കണിയാപുരം രാമചന്ദ്രനായിരുന്നു പ്രസിഡന്റ്. 1971ല്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായി. നാലുവര്‍ഷത്തിനകം സംസ്ഥാന സെക്രട്ടറിയറ്റില്‍. രണ്ടു തവണ കോട്ടയം ജില്ലാ സെക്രട്ടറിയുമായി.
മുന്‍നിര തൊഴിലാളി സംഘടനാ നേതാക്കളുമായി അടുത്തബന്ധം. നിലവില്‍ എഐടിയുസി ദേശീയ വൈസ് പ്രസിഡന്റാണ്. കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കെ 1982ല്‍ വാഴൂരില്‍നിന്ന് നിയമസഭയില്‍ എത്തി. 1987ലും മണ്ഡലത്തെ പ്രതിനിധാനംചെയ്തു. വാക്കുകളിലെ മിതത്വവും കരുതലുമാണ് കാനത്തിന്റെ മുഖമുദ്ര. എല്‍ഡിഎഫിനെ ശക്തമായി മുന്നോട്ടുനയിക്കാന്‍ മറ്റ് നേതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ത്തന്നെ എപ്പോഴുമുണ്ട്.
1960ല്‍ വാഴൂരിനടുത്ത് കാനത്താണ് ജനനം. വാഴൂര്‍ എസ്വിആര്‍ എന്‍എസ്എസ് സ്‌കൂള്‍, കോട്ടയം ബസലിയോസ് കോളേജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠിച്ചു. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താര, വി സര്‍വേശ്വരന്‍. എന്‍ ഇ ബാലറാം, പി കെ വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍ എന്നിവരും മൂന്നുതവണ സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്.
കഥ മെനഞ്ഞവര്‍ക്ക് നിരാശമാത്രം
സിപിഐയുടെ സമ്മേളനം വിഭാഗീയതയുടെ അരങ്ങാകുമെന്ന് പ്രവചിച്ചവര്‍ക്ക് നിരാശയാണ് അവശേഷിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സമ്മേളനത്തിന് ശരിയോ തെറ്റോ ആയി പ്രചാരണം നല്‍കിയ മാധ്യമ സുഹൃത്തുക്കളോടും നന്ദി പ്രകടിപ്പിക്കുന്നതായും കാനം പറഞ്ഞു. വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാന്‍ പ്രതിനിധികള്‍ക്ക് അവകാശമുണ്ട്. അഭിപ്രായങ്ങള്‍ ജനാധിപത്യപരമായി പ്രകടിപ്പിക്കും. ഇത് അടിമത്തത്തിന്റെ യുഗമല്ല. നിര്‍ഭയമായി ഘടകങ്ങളില്‍ പറയുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി, സമന്വയത്തിലൂടെ തീരുമാനങ്ങളില്‍ എത്തുന്നതാണ് കമ്യൂണിസ്റ്റ് ശൈലി. സിപിഐ സംസ്ഥാന സമ്മേളനം എല്ലാ കമ്മിറ്റികളെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്നും കാനം പറഞ്ഞു.
സിപിഐ സംസ്ഥാന കൗണ്‍സില്‍
കാനം രാജേന്ദ്രന്‍, കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, ഇ ചന്ദ്രശേഖരന്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, രാജാജി മാത്യു തോമസ്, കെ പി രാജേന്ദ്രന്‍, വി ചാമുണ്ണി, പി വസന്തം, പി കെ കൃഷ്ണന്‍, എന്‍ അരുണ്‍, ആര്‍ രമേഷ്, മാങ്കോട് രാധാകൃഷ്ണന്‍, വി പി ഉണ്ണിക്കൃഷ്ണന്‍, എന്‍ രാജന്‍, പള്ളിച്ചല്‍ വിജയന്‍, കെ എസ് അരുണ്‍, മീനാങ്കല്‍ കുമാര്‍, മനോജ് ബി ഇടമന, പി എസ് ഷൗക്കത്ത്, രാഖി രവികുമാര്‍, വിളപ്പില്‍ രാധാകൃഷ്ണന്‍, മുല്ലക്കര രത്നാകരന്‍, കെ ആര്‍ ചന്ദ്രമോഹന്‍, പി എസ് സുപാല്‍, ആര്‍ രാമചന്ദ്രന്‍, ആര്‍ രാജേന്ദ്രന്‍, ആര്‍ ലതാദേവി, കെ രാജു, ചിറ്റയം ഗോപകുമാര്‍, ആര്‍ വിജയകുമാര്‍, എസ് വേണുഗോപാല്‍, ജി ലാലു, സാം കെ ദാനിയേല്‍, ആര്‍ എസ് അനില്‍, എം എസ് താര, എ പി ജയന്‍, മുണ്ടപ്പള്ളി തോമസ്, പി ആര്‍ ഗോപിനാഥന്‍, ടി ജെ ആഞ്ചലോസ്, പി വി സത്യനേശന്‍, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാര്‍, എസ് സോളമന്‍, കെ ചന്ദ്രനുണ്ണിത്താന്‍, ടി ടി ജിസ്മോന്‍, ഡി സുരേഷ് ബാബു, അഡ്വ. വി ബി ബിനു, സി കെ ശശിധരന്‍, അഡ്വ. പി കെ സന്തോഷ് കുമാര്‍, ഒ പി എ സലാം, ലീനമ്മ ഉദയകുമാര്‍, കെ സലിംകുമാര്‍, കെ കെ ശിവരാമന്‍, ജയ മധു, എം വൈ ഔസേപ്പ്, വി കെ ധനപാല്‍, ജോസ് ഫിലിപ്പ്, കെ എം ദിനകരന്‍, കെ കെ അഷ്റഫ്, കമല സദാനന്ദന്‍, ബാബു പോള്‍, ടി രഘുവരന്‍, പി കെ രാജേഷ്, ശാരദ മോഹനന്‍, സി എന്‍ ജയദേവന്‍, കെ കെ വത്സരാജ്, ടി ആര്‍ രമേശ്കുമാര്‍, പി ബാലചന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, ഷീല വിജയകുമാര്‍, കെ ജി ശിവാനന്ദന്‍, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍, കെ പി സുരേഷ് രാജ്, വിജയന്‍ കുനിശേരി, ജോസ് ബേബി, സുമലത മോഹന്‍ദാസ്, ടി സിദ്ധാര്‍ഥന്‍, പി പി സുനീര്‍, പി കെ കൃഷ്ണദാസ്, അജിത് കൊളാടി, ഇ സെയ്തലവി, കെ പ്രഭാകരന്‍, ഷാജിറ മനാഫ്, ടി വി ബാലന്‍, ഇ കെ വിജയന്‍, എം നാരായണന്‍, കെ കെ ബാലന്‍, ഇ ജെ ബാബു, വിജയന്‍ ചെറുകര, സി എന്‍ ചന്ദ്രന്‍, അഡ്വ. പി സന്തോഷ് കുമാര്‍ എംപി, സി പി സന്തോഷ്‌കുമാര്‍, സി പി ഷൈജന്‍, സി പി ബാബു, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,ടി കൃഷ്ണന്‍.
കാന്‍ഡിഡേറ്റ് അംഗങ്ങള്‍
പി കബീര്‍, എ എസ് ആനന്ദ്കുമാര്‍, ആര്‍ സജിലാല്‍, ജി ബാബു, ഹണി ബെഞ്ചമിന്‍, ഡി സജി, ശുഭേഷ് സുധാകരന്‍, ഷീന പറയങ്ങാട്ടില്‍, ഒ കെ സെയ്തലവി, ടി കെ രാജന്‍.
കണ്‍ട്രോള്‍ കമീഷന്‍ അംഗങ്ങള്‍
സി പി മുരളി, എം വി വിദ്യാധരന്‍, ആര്‍ സുശീലന്‍, സോളമന്‍ വെട്ടുകാട്, എസ് ശിവശങ്കരന്‍നായര്‍, അഡ്വ. മോഹന്‍ദാസ്, പി കെ മൂര്‍ത്തി, ഇ കെ ശിവന്‍, വി എസ് പ്രിന്‍സ്.