വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIAKERALA NEWS

ഓണം ബമ്പര്‍: ഒന്നാം സമ്മാനം TJ-750605 ന്; ഭാഗ്യം തിരുവനന്തപുരത്തിന്

സ്വന്തം ലേഖകന്‍
18.Sep.2022
തിരുവനന്തപുരം : 25 കോടിയുടെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം TJ-750605 ന്.  സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറിയുടെ  ബമ്പര്‍ ടിക്കറ്റാണ് ഇന്ന് നറുക്കെടുത്തത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിന് നടന്ന നറുക്കെടുപ്പില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ആന്റണി രാജുവും പങ്കെടുത്തു. 5 കോടിയുടെ രണ്ടാം സമ്മാനം  TG 270912 നമ്പറിന് ലഭിക്കും.


തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. ആറ്റിങ്ങലില്‍  ഭഗവതി ഏജന്‍സീസിലെ തങ്കരാജ് എന്ന  ഏജന്റ് ആണ് ടിക്കറ്റ് വിറ്റിട്ടുള്ളത്. പഴവങ്ങാടിയില്‍ കഴിഞ്ഞദിവസമാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് തങ്കരാജ് പറഞ്ഞു. രണ്ടാം സമ്മാനം കോട്ടയം പാലായില്‍ മീനാക്ഷി ലക്കി സെന്റര്‍ വിറ്റ ടിക്കറ്റിനാണ്.

മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കാണ് ലഭിക്കുക . TA 292922,  TB 479040, TC 204579,  TD 545669,  TE 115479,  TG 571986 , TH 562506,  TJ 384189,  TK 395507,  TL 555868 .

ഒന്നാം സമ്മാനത്തിന് സമാശ്വാസമായി 5 ലക്ഷം വീതം TA 750605 , TB 750605,  TC 750605 , TD 750605,  TE 750605,  TG 750605 , TH 750605,  TK 750605,  TL 750605 എന്നീ നമ്പറുകള്‍ക്ക് ലഭിക്കും .

നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ല്‍ പ്രസിദ്ധീകരിക്കും. ശനി വൈകിട്ട് അഞ്ചുവരെ 66 ലക്ഷം ടിക്കറ്റാണ് ലോട്ടറി ഓഫീസുകളില്‍നിന്ന് ഏജന്‍സികള്‍ക്ക് വിതരണം ചെയ്തത്. വൈകിട്ട് ആറുവരെ ഏജന്‍സികള്‍ ടിക്കറ്റുകള്‍ കൈപ്പറ്റി. ഞായറാഴ്ചയും വില്‍പ്പന തുടര്‍ന്നിരുന്നു.

10 സീരീസുകളിലായി 500 രൂപ വിലയിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. ബമ്പര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പൂജ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും .

Last Update: 18/09/2022
SHARE THIS PAGE!
MORE IN NEWS