ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍, സുരേഷ് ഗോപി എന്നിവര്‍ വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെ എത്തിയ പ്രധാനമന്ത്രി വയനാട്ടിലേക്ക് ഹെലികോപ്ടറിലാണ് എത്തിയത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍, സുരേഷ് ഗോപി എന്നിവര്‍ വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാവിലെ 11.10 മുതല്‍ പകല്‍ 12.10 വരെ ദുരന്തബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. ശേഷം പകല്‍ 12.15 മുതല്‍ വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ചു. ചികിത്സയിലുള്ളവരെ കാണാന്‍ പ്രധാനമന്ത്രി ആശുപത്രിയിലുമെത്തി.
ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങി.