വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIA

പെട്രോളിയം വിതരണക്കാര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു

സ്വന്തം ലേഖകന്‍
21.Sep.2022

സെപ്റ്റംബര്‍ 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളുമായും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രിതിനിധികളുമായും ചൊവ്വാഴ്ച നടത്തിയ യോഗത്തിന് ശേഷമാണ് പണിമുടക്ക് മാറ്റിവച്ചത്. പെട്രോളിയം ഉല്പന്നങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുക, പരിചയസമ്പന്നരായ വില്‍പ്പന ഉദ്യോഗസ്ഥരെ നിയമിക്കുക, വ്യാപാരികള്‍ ആവശ്യപ്പെടുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ കമ്പനികള്‍ നല്കാന്‍ തയ്യാറാവുക, ഓരോ വ്യാപാരിക്കും ആവശ്യകത അനുസരിച്ച് മാത്രം ഉല്പന്നങ്ങള്‍ നല്കുക, ഫയര്‍, പൊല്യൂഷന്‍ ലൈസന്‍സ് കാലദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക, പെട്രോളിയം en വ്യാപാരികളോടുള്ള പെട്രോളിയം കമ്പനികളുടെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വ്യാപാരികള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

ഇതോടെ വ്യാപാരികള്‍ ഉന്നയിച്ച മുഴുവന്‍ വിഷയങ്ങളിലും പരിഹാരം കാണാന്‍ കമ്പനി പ്രതിനിധികള്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ പണിമുടക്ക് മാറ്റിയതായി പെട്രോളിയം വ്യാപാരി സംഘടനാ നേതാക്കള്‍ അറിയിച്ചു. ആള്‍ കേരള പെട്രോളിയം ഡീലേഴ്സിനെ പ്രതിനിധീകരിച്ച് ഡി.കെ. രവിശങ്കര്‍, മൈതാനം എം.എസ്.പ്രസാദ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശബരീനാഥ്, രാജേഷ്, ആള്‍ കേരള ഡീലര്‍ ടാങ്കര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് അഷ്റഫ്, ബിനോയ് എന്നിവരും സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Last Update: 21/09/2022
SHARE THIS PAGE!
MORE IN NEWS