സ്‌കൂള്‍, കോളേജ്, ഗവേഷണ തലത്തില്‍ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ പങ്കുവയ്ക്കാനും അത് പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന കേരള സര്‍ക്കാരിന്റെ പരിപാടിയാണ് യങ്ങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം. കേരള സര്‍ക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
വളരെ വിപുലമായ രീതിയില്‍ ആണ് യങ്ങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ 2021-2024 ഘട്ടം നടത്തുന്നത്. അതുപ്രകാരം ജില്ലാതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 25,000 രൂപയും സംസ്ഥാനതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ ആശയങ്ങള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതിനു 3 വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന മെന്ററിംഗ്, സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ലഭിക്കുന്നതാണ്. ഇതിനുപുറമെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഈ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
യങ് ഇന്നോവേറ്റേഴ്‌സ്‌പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളും ഈ പരിപാടിയില്‍ രജിസ്റ്റര്‍ ചെയേണ്ടതുണ്ട്. ഇതിനായി ഉടന്‍ തന്നെ https://yip.kerala.gov.in/എന്ന വെബ്‌സൈറ്റില്‍ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഐഡിയേറ്റര്‍ രജിസ്ട്രേഷന്‍ ഒക്ടോബറില്‍ ആരംഭിക്കുന്നതാണ്.