Mobirise Website Builder v4.8.10

INDIAKERALA NEWS

സി പി ഐ സംസ്ഥാന സമ്മേളനം ഗാന സമാഹാരo പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍
12.Sep.2022
സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം തയ്യാറാക്കിയ ഗാന സമാഹാരങ്ങളുടെ (ഉണര്‍ത്തുപാട്ടുകള്‍ 2022) സി ഡി  പ്രകാശനം ചെയ്തു. തമ്പാനൂര്‍ ടിവി സ്മാരക ഹാളില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി ഡി പ്രകാശനം നിര്‍വഹിച്ചു.പാര്‍ട്ടി നേതാക്കളായ കെ.ഇ.ഇസ്മായില്‍, കെ.പ്രകാശ് ബാബു, സത്യന്‍ മൊകേരി സ്വാഗതസംഘം ചെയര്‍മാന്‍ ജി.ആര്‍.അനില്‍ ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, പി കെ.ഗോപി , ലീലാകൃഷ്ണന്‍, ബിനോയ് വിശ്വം, മുരുകന്‍ കാട്ടാക്കട ,വി പി ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.ഉദയകുമാര്‍ അഞ്ചലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോസ് സാഗര്‍, ബിനു സരിഗ, ശുഭ രഘുനാഥ്, കെ എസ് പ്രിയ എന്നിവരാണ് ഗായകര്‍

Last Update: 12/09/2022
SHARE THIS PAGE!
MORE IN NEWS