കര്‍ഷകര്‍ക്ക് വരുമാനവും സാധാരണക്കാര്‍ക്ക് കുറഞ്ഞവിലയ്ക്ക് അരിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പിനു കീഴില്‍ നെല്ല് സംഭരണത്തിനും , വിപണനത്തിനും ആയി സഹകരണ സംഘങ്ങള്‍ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച് അരിയാക്കി വിപണനം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. സഹകരണസംഘത്തിന്റെ കീഴില്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാടിലും രണ്ട് റൈസ് മില്ലുകള്‍ തുടങ്ങി. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് പുതിയ സഹകരണ സംഘം വഴിയൊരുക്കുമെന്ന് സഹകരണമന്ത്രി സി.എന്‍ വാസവന്‍ പറഞ്ഞു.