സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIA

സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ


12.Nov.2024
സുരേഷ് കുമാര്‍ തന്നെ തല്ലാന്‍ ആളെ വിട്ടെന്ന് സുരേഷ് ഗോപി; ആ കഥ പറഞ്ഞത് സുരേഷ് കുമാറിനെ സാക്ഷിയാക്കി
നിര്‍മാതാവ് സുരേഷ് കുമാര്‍ തന്നെ തല്ലാന്‍ ആളെ ഇറക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലാള്‍പ്പട സിനിമയുടെ ഷൂട്ട് നടക്കുന്നതിനിടെയാണ് സംഭവം എന്നാണ് സുരേഷ് കുമാറിനെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞത്.

സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ: ''അന്ന് അമൃത ഹോട്ടലില്‍ നസീര്‍ സാറൊക്കെ തങ്ങുമായിരുന്ന മുറിയിലാണ് താമസിച്ചത്. സിനിമാ ഷൂട്ടിങ്ങിനിടെ ഞാന്‍ ഒരു നടനെ എന്തോ പറഞ്ഞു എന്നതാണ് പ്രശ്‌നം. നടന്‍ സുരേഷ് കുമാറിനോട് എന്തോ കള്ളക്കഥ പറഞ്ഞു. ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് ആ കള്ളക്കഥ അറിയാം. തിരുവനന്തപുരം ടീമിനെയാണ് സുരേഷ് കുമാര്‍ ഇറക്കിയത്.''

''ഓണദിവസമായിരുന്നു. ഞാന്‍ അമൃത ഹോട്ടലില്‍ തറയില്‍ ഇരുന്നു ഇലയിട്ട് സദ്യ കഴിക്കുകയാണ്. അവരുടെ കൂട്ടത്തില്‍ സന്തോഷ് കൂടിയുണ്ടായിരുന്നു. സന്തോഷിനെ എല്ലാവര്‍ക്കും അറിയാം. എന്‍.എല്‍.ബാലകൃഷ്ണനാണ് ഇവരുടെ ലീഡര്‍. എനിക്ക് തല്ലുകിട്ടും എന്ന് ഉറപ്പായി.''

''പെട്ടെന്ന് ഡോറിന് മുട്ടല്‍. 'തുറക്കടാ, ഞാന്‍ സന്തോഷ് ആണ്' എന്നൊരു വിളി. അത് സന്തോഷ് ആയിരുന്നു. ഞാന്‍ പേടിച്ച് വാതില്‍ തുറന്നു. സന്തോഷ് എന്റെ റൂമില്‍ വന്ന് ഒരൊറ്റ ഇടിയാണ് തൂണില്‍. തൂണ്‍ കിടുങ്ങിപ്പോയി. അത്രയും കരുത്താണ് സന്തോഷിന്. എന്നോട് ചോദ്യം... ആരാണ് നിന്നെ തല്ലാന്‍ വരുന്നത്. സുരേഷ് കുമാര്‍ ആണെന്ന് പറഞ്ഞപ്പോള്‍, സുരേഷ് വരട്ടെ. ഞാന്‍ അവനും രണ്ട് കൊടുക്കാന്‍ ഇരിക്കുകയാണ് എന്നാണ് സന്തോഷ് പറഞ്ഞത്. അന്ന് തന്നെ ആ വിഷയം സോള്‍വ് ആയി എന്നാണ് തോന്നുന്നത്.'' സുരേഷ് ഗോപി പറഞ്ഞു.

Last Update: 12/11/2024
SHARE THIS PAGE!
MORE IN NEWS