സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIAKERALA NEWS

വിയറ്റ്‌നാമിലേയ്ക്ക് നേരിട്ട് കൊച്ചിയില്‍ നിന്നും വിമാനം കയറാം

സ്വന്തം ലേഖകന്‍
27.May.2023


കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുന്നു. വിയറ്റ്‌നാമിലെ  ഹോ-ചി- മിന്‍ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വീസ് തുടങ്ങുന്നതോടെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 45  പ്രതിവാര വിമാന സര്‍വീസുകളാകുകയാണ്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍  വിയറ്റ്‌ജെറ്റ് (VIETJET) ആണ്  ഹോ-ചി- മിന്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുക. 

നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് ഈ പുതിയ സര്‍വീസ് ആരംഭിക്കുന്നത്.  സിംഗപ്പൂരിലേക്ക് 2  പ്രതിദിന വിമാന സര്‍വീസുകളാണ് ഉള്ളത്. ആഴ്ചയില്‍ 6 ദിവസം ബാങ്കോക്കിലേക്ക് 1  വിമാന സര്‍വീസും  , ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സര്‍വീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കും. ഇതിലൂടെ കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Last Update: 27/05/2023
SHARE THIS PAGE!
MORE IN NEWS