ജോയിന്റ് കൗണ്‍സിലിന്റെ സൗജന്യ ഭക്ഷണ വിതരണം 1001 ദിവസം പിന്നിട്ടു. ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വഹിച്ചു.
'വിശക്കരുതാര്‍ക്കും - സാന്ത്വനം' പദ്ധതിയുടെ ഭാഗമായാണ് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ വിതരണം നടന്നുവരുന്നത്.
കോവിഡ് മഹാദുരന്തകാലത്ത് നഗരത്തില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യര്‍ക്ക് ഭക്ഷണ വിതരണത്തിനായി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ മുന്നിലാണ് സാന്ത്വനം ഭക്ഷണ വിതരണ കൗണ്ടര്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന പൊതികളാണ് വിതരണം ചെയ്യുന്നത്.
ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി ഗോപകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, എഐഎസ്ജിഇസി ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ്പ്രകാശ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ എം എസ് സുഗൈദകുമാരി, സെക്രട്ടറിമാരായ എസ് സജീവ്, എം എം നജീം തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളില്‍ ഇന്നലെ സൗജന്യമായി ഭക്ഷണ വിതരണം നടത്തി.