വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIA

പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു


27.Oct.2024
ഗുരുത്വമാണ് ജീവിതത്തില്‍ ഇന്നും  മുന്നോട്ടു നയിക്കുന്ന ശക്തി : ജയറാം 

തിരുവനന്തപുരം : പി പത്മരാജന്‍ ട്രസ്റ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് സംഘടിപ്പിച്ച പത്മരാജന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരം 'ആട്ട'ത്തിന്റെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷിക്ക് നടന്‍ ജയറാം സമ്മാനിച്ചു. മികച്ച നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ (ആനോ), ചെറുകഥാകൃത്ത് ഉണ്ണി ആര്‍ (അഭിജ്ഞാനം), നവാഗത എഴുത്തുകാരനുള്ള 'എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ' അവാര്‍ഡ് എം പി ലിപിന്‍രാജ് (മാര്‍ഗരീറ്റ) എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

ആട്ടം സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ എഡിറ്റര്‍ മഹേഷ് ഭുവനേന്ദി, നായിക സറിന്‍ ഷിഹാബ് എന്നിവരെയും ആദരിച്ചു. പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, ട്രസ്റ്റ് ചെയര്‍മാന്‍ വിജയ കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, എഴുത്തുകാരന്‍ വി ജെ ജെയിംസ്, ബൈജുചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൊസ്റ്റാള്‍ജിയ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന പുസ്തകം ജയറാം സംവിധായകന്‍ ആനന്ദ് ഏകര്‍ഷിക്ക് നല്‍കി പ്രകാശിപ്പിച്ചു.

ഗുരുത്വമാണ് ജീവിതത്തില്‍ ഇന്നും തന്നെ മുന്നോട്ടു നയിക്കുന്ന ശക്തിയെന്ന് ചടങ്ങില്‍ ജയറാം പറഞ്ഞു. ആദ്യമായി മേക്കപ്പിട്ട തന്ന മോഹന്‍ദാസിനെയും പത്മരാജനെയും നിര്‍മാതാവ് ഹരി പോത്തനെയും ആബേലച്ചനെയും സ്മരിച്ചാണ് ഇന്നും അഭിനയം തുടങ്ങുന്നത്. ഗുരുക്കന്മാര്‍ കഴിഞ്ഞേ തനിക്ക് ദൈവം പോലും ഉള്ളൂ. പത്മരാജന്റെ പേരിലുള്ള ഈ പുരസ്‌കാരം ദേശീയ അവാര്‍ഡിനെക്കാള്‍ മുകളിലാണെന്നും കാലം കഴിയുന്തോറും ഇതിന്റെ വീര്യം കൂടുമെന്നും ജയറാം പറഞ്ഞു.

Last Update: 27/10/2024
SHARE THIS PAGE!
MORE IN NEWS