സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIAKERALA NEWS

കെ.ടി.ഡി.സി പായസമേള


22.Aug.2023

ഓണാഘോഷത്തിന്റെ ഭാഗമായി കെ ടി ഡി സി ഹോട്ടലുകളില്‍ പായസമേളയ്ക്ക് തുടക്കമായി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് , ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് പായസമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കെ ടി ഡി സി ചെയര്‍മാന്‍ പി.കെ ശശി , ടൂറിസം ഡയറക്റ്റര്‍ പി.ബി നൂഹ് , കെ ടി ഡി സി മാനേജിങ് ഡയറക്റ്റര്‍ ശിഖ സുരേന്ദ്രന്‍ ഐ എ എസ് , മാര്‍ക്കറ്റിങ് മാനേജര്‍ ജി എസ് രാജ്‌മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

അടപ്രഥമന്‍ , കടലപ്പായസം , പാലട , പാല്‍പ്പായസം , നവരസപ്പായസം , ക്യാരറ്റ് പായസം , പൈനാപ്പിള്‍ പായസം , പഴം പായസം , മാമ്പഴപ്പായസം തുടങ്ങിയവ മേളയില്‍ ലഭിക്കും. ഒരുലിറ്റര്‍ പായസത്തിന് 420 രൂപയും അരലിറ്ററിന് 220 രൂപയുമാണ്.

തിരുവനന്തപുരത്ത് മാസ്‌കോട്ട് , ഗ്രാന്‍ഡ് ചൈത്രം എന്നീ ഹോട്ടലുകളില്‍ പായസമേള 21 മുതല്‍ 29 വരെ നടക്കും.

കൊച്ചി ബോള്‍ഗാട്ടി പാലസ് ( 25മുതല്‍ 29വരെ ), ഗുരുവായൂര്‍ നന്ദനം (27മുതല്‍ 29വരെ), കുമരകം വാട്ടര്‍സ്‌കേപ്‌സ് (25 മു31വരെ), ആലപ്പുഴ റിപ്പിള്‍ ലാന്‍ഡ് (26മുതല്‍ 29വരെ), മണ്ണാര്‍ക്കാട്ട് മറിന്‍ഡ് ഈസി ഹോട്ടല്‍ (22മുതല്‍ 29വരെ), കായംകുളം ആഹാര്‍ റസ്റ്റോറന്റ് (25മുതല്‍ 29വരെ), പാലക്കാട് എരിമയൂര്‍ ആഹാര്‍ (27മുതല്‍ 29വരെ), കൊണ്ടോട്ടി ടാമറിന്‍ഡ് ഈസി ഹോട്ടല്‍ (26മുതല്‍ 31വരെ), നിലമ്പൂര്‍ ടാമഈസി ഹോട്ടല്‍ (25മുതല്‍ 29വരെ), കോഴിക്കോട് കഫെപൊളിറ്റന്‍ (25 മുതല്‍ 29വരെ) എന്നിവിടങ്ങളിലാണ് പായസം കൗണ്ടറുകള്‍. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.

Last Update: 22/08/2023
SHARE THIS PAGE!
MORE IN NEWS