കാസര്‍ഗോഡ് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ ഗോത്രകലയായ മംഗലംകളി അവതരിപ്പിച്ചു.
കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുതുചരിത്രം ഉദ്ഘാടന സമ്മേളനത്തില്‍ തന്നെ കുറിച്ചു കഴിഞ്ഞു.
കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്രകല സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കാസര്‍ഗോഡ് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ ഗോത്രകലയായ മംഗലംകളി അവതരിപ്പിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലര്‍, മലവേട്ടുവന്‍ സമുദായക്കാര്‍ മംഗളകര്‍മ്മങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. കല്യാണക്കളി എന്നും ഇത് അറിയ പ്പെടുന്നു. വൃത്താകൃതിയില്‍ നിന്ന് സ്ത്രീകളും പുരുഷന്മാരും ചുവടുവെച്ച് വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നു. ഓരോ പാട്ടിലും ഗോത്രവര്‍ഗ്ഗ ജീവിതത്തിന്റെ യഥാര്‍ത്ഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതരാഗങ്ങളും കാണാം. തുടിയാണ് പ്രധാന വാദ്യോപകരണം