62 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് Kollamത്ത് തിരി തെളിഞ്ഞു.
24 വേദികളില്‍ 239 ഇനങ്ങളില്‍ 14,000 കുട്ടികള്‍ മത്സരിക്കാനെത്തും. അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികംപേര്‍ തുടര്‍ദിവസങ്ങളില്‍ പങ്കാളികളാകും. മണ്‍മറഞ്ഞ അനശ്വരപ്രതിഭകളുടെ പേരിലാണ് വേദികള്‍ അറിയപ്പെടുക. എല്ലാ വേദിക്കും ഇക്കുറി ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
അപ്പീല്‍ വഴിയെത്തിയ 331 പേര്‍ ഉള്‍പ്പെടെ 9571 പ്രതിഭകള്‍ 239 ഇനങ്ങളിലായി 24 വേദികളില്‍ മാറ്റുരയ്ക്കും. ഇതില്‍ 3969 ആണ്‍കുട്ടികളും 5571 പെണ്‍കുട്ടികളുമാണ്. മത്സരാര്‍ഥികളും അധ്യാപകരും കാണികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളംപേര്‍ പങ്കുചേരുന്ന കലോത്സവം കൊല്ലത്തിന്റെ മഹോത്സവമായി മാറും. 6000 ചതുരശ്ര അടിയിലാണ് ആശ്രാമം മൈതാനത്തെ പ്രധാനവേദി.