തിരുവനന്തപുരം :
നാടന്‍ തോട്ടണ്ടി സംഭരണം സുഗമമാക്കുന്നതിന് സഹകരണ സംഘങ്ങളെക്കൂടി ഇടപെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതലയോഗത്തില്‍ ധാരണയായി. മന്ത്രിമാരായ വി.എന്‍.വാസവന്‍ , പി.രാജീവ് കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.പ്രസാദ്, വകുപ്പ് സെക്രട്ടറിമാര്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ആറളം ഫാമിലെ 614 ഹെക്ടര്‍ സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന തോട്ടണ്ടി വിപണി വില നല്‍കി സംഘങ്ങള്‍ സംഭരിക്കും. മികച്ച ഗുണനിലവാരമുള്ള തോട്ടണ്ടിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.
ചൂഷണം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറി, അവരെ ചേര്‍ത്തു പിടിക്കാന്‍ എന്നും സഹകരണമേഖല കൂടെ ഉണ്ടാകുമെന്നതിന്റെ ഒരു സന്ദേശമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാവുക. സഹകരണ വാരാഘോഷത്തില്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച പ്രത്യേക കര്‍മ്മ പദ്ധതിയില്‍ ഏറ്റവും മുന്‍ഗണന നല്‍കിയത് കാര്‍ഷികമേഖലയിലെ ഇത്തരം ഇടപെടലുകള്‍ക്ക് തന്നെയാണ്.
സഹകരണ സംഘങ്ങള്‍ക്ക് പുറമെ ആറളം ഫാം, പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവ മുഖേനയും നാടന്‍ തോട്ടണ്ടി സംഭരിക്കുന്നുണ്ട്.