എ.ഐ.ടി.യു.സി ദേശീയ സമ്മേളനം ; പതാക ജാഥയ്ക്ക് കയ്യൂരില്‍ നിന്നും തുടക്കം
16 മുതല്‍ 20 വരെ ആലപ്പുഴയില്‍ നടക്കുന്ന എഐടിയുസി നാല്‍പ്പത്തിരണ്ടാം ദേശീയ സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂരിലെ സമര സേനാനി ചൂരിക്കാടന്‍ കൃഷ്ണ നായര്‍ സമൃതി മണ്ഡപത്തില്‍ നിന്നും പ്രയാണം ആരംഭിച്ചു. പന്ന്യന്‍ രവീന്ദ്രന്‍ ജാഥാ ലീഡര്‍ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ജാഥാ ലീഡറുമായ പി രാജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.