കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സനാണ് ഫണ്ട് സ്വരൂപിക്കുന്നതിനായി തിരുവനന്തപുരത്ത് ക്രൗഡ് ഫണ്ടിംഗിന് നേതൃത്വം നല്‍കിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ബക്കറ്റ് പിരുവുമായി തെരുവിലിറങ്ങി കെപിസിസി. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സനാണ് ഫണ്ട് സ്വരൂപിക്കുന്നതിനായി തിരുവനന്തപുരത്ത് ക്രൗഡ് ഫണ്ടിംഗിന് നേതൃത്വം നല്‍കിയത്.
നരേന്ദ്രമോദി സര്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ കെപിസിസിയും എഐസിസിയും സാധാരണക്കാരെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയെ 'ഇന്ത്യയുടെ ജനാധിപത്യത്തിനെതിരായ ആഴത്തിലുള്ള ആക്രമണം' എന്നാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നത് .