Mobirise Website Builder v4.8.10

INDIA

സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു


02.Apr.2025
സിപിഐഎം 24 -ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ കൊടിയേറി. ഏപ്രില്‍ 6ന് പൊതുസമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസിനു കൊടിയിറങ്ങും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള കേരള നേതാക്കള്‍ മധുരയിലെത്തി. 

മുഖ്യമന്ത്രിയെ കൂടാതെ 9 സിപിഎം മന്ത്രിമാരും മധുരയിലെത്തി . പിണറായി വിജയന്‍ ഒരാഴ്ച തങ്ങുന്ന  മാരിയറ്റ് ഹോട്ടലിലെ മുറി മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസ് ആയി പ്രവര്‍ത്തിക്കും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ശ്രദ്ധ കേന്ദ്രമായ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നരയോടെയാണ്  മധുരയിലെത്തിയത്. കനത്ത സുരക്ഷയോടെ എത്തിയ പിണറായി വിജയനെ തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. 

കുടുംബസമേതം ആണ് മുഖ്യമന്ത്രി  എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, മധുര എംപി സു വെങ്കിടേശന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ പാര്‍ട്ടിക്കായി സ്വീകരിച്ചു.


#CPIM24thPartyCongress ന്റെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. പൊളിറ്റ് ബ്യൂറോ അംഗം സഖാവ് മണിക് സര്‍ക്കാര്‍ ആണ് സെഷന്റെ അധ്യക്ഷന്‍. സഖാവ് ബൃന്ദ കാരാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

Last Update: 02/04/2025
SHARE THIS PAGE!
MORE IN NEWS