തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ , ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ . സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ : വി . വി . രാജേഷ് , ജില്ലാ ജനറല്‍ സെക്രട്ടറി മാരായ വെങ്ങാനൂര്‍ സതീഷ് , വി . വി . ഗിരി എന്നിവര്‍ ചേര്‍ന്ന് താമര പൂക്കള്‍ കൊണ്ടുള്ള ഹാരമണിയിച്ച് സ്വീകരിച്ചു . പി . കെ . കൃഷ്ണ ദാസ് , തുഷാര്‍ വെള്ളാപ്പള്ളി , കരമന ജയന്‍ , എ . പി . അബ്ദുള്ള കുട്ടി , സി . ശിവന്‍കുട്ടി , ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ . സുരേന്ദ്രന്‍ , കേന്ദ്രമന്ത്രി വി . മുരളിധരന്‍ , മുന്‍ എം പി സുരേഷ് ഗോപി , അനില്‍ ആന്റണി , മുന്‍ കേന്ദ്രമന്ത്രി ഒ . രാജഗോപാല്‍ , ജെ . ആര്‍ . പദ്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.