വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIAKERALA NEWS

ഉമ്മന്‍ചാണ്ടിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി


19.Jul.2023
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ജൂലൈ 18ന് പുലര്‍ച്ചെ ബംഗളൂരുവില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം പ്രത്യേക വിമാനത്തില്‍ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തില്‍നിന്നു തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലും തുടര്‍ന്ന് വൈകിട്ട് ഏഴിനു സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനുവച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചു വിമാനത്താവളത്തില്‍നിന്നു പുതുപ്പള്ളി ഹൗസിലേക്കും തുടര്‍ന്നു സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലേക്കുമുള്ള വിലാപയാത്രയ്ക്കിടെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ റോഡിനിരുവശവും നിരവധി ആളുകള്‍ തടിച്ചുകൂടി. പുതുപ്പള്ളി ഹൗസിലെ വസതിയിലും ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. വൈകിട്ട് ഏഴിന് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലേക്ക് എത്തിക്കുമ്പോള്‍ സെക്രട്ടേറിയറ്റിലും ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദര്‍ബാര്‍ ഹാളിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍, ഡോ. ആര്‍. ബിന്ദു, ആന്റണി രാജു, വി.എന്‍. വാസവന്‍, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, ജി.ആര്‍. അനില്‍, എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ബെന്നി ബെഹനാന്‍, ശശി തരൂര്‍, കെ. മുരളീധരന്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി. ജോയ്, കെ.ബി. ഗണേഷ് കുമാര്‍, സി.കെ. ആശ, സജീവ് ജോസഫ്, സി.കെ. ഹരീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, വി.കെ. പ്രശാന്ത്, സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി. മോഹനന്‍, കെ.കെ. ശൈലജ ടീച്ചര്‍, സണ്ണി ജോസഫ്, കാനത്തില്‍ ജമീല, മഞ്ഞളാംകുഴി അലി, കെ.പി.എ. മജീദ്, പി. നന്ദകുമാര്‍, ഇ.കെ. വിജയന്‍, പി.കെ. ബഷീര്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ്, മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ദലീമ, എച്ച്. സലാം, യു. പ്രതിഭ, പി.സി. വിഷ്ണുനാഥ്, ഒ.എസ്. അംബിക, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, മുന്‍ മന്ത്രിമാര്‍, മുന്‍ എംപിമാര്‍, മുന്‍ എം.എല്‍.എമാര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, സാമുദായിക രംഗത്തെ പ്രമുഖര്‍, സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.

Last Update: 19/07/2023
SHARE THIS PAGE!
MORE IN NEWS