എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ...

INDIA

കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം

INDIA NEWS VISION
indianewsvision.com@gmail.com 9072388770
04.Apr.2025
കൊച്ചി :

8 ലക്ഷത്തിലധികം കണ്ടെയിനറുകള്‍ ഒരു സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്ത് കൊച്ചി വല്ലാര്‍പ്പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ പുതു ചരിത്രം രചിച്ചിരിക്കുന്നു. 

കേരളത്തിനാകെ അഭിമാനകരമായ ഈ നേട്ടം നമ്മുടെ നാട് ആഗോള ഷിപ്പിങ്ങ് റൂട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഇടമായി മാറുന്നുവെന്ന വസ്തുത ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ്. 2024-25 സാമ്പത്തികവര്‍ഷം മാത്രം 8,34,665 ടി.ഇ.യു കണ്ടെയിനറുകളാണ് വല്ലാര്‍പ്പാടം വഴി കൈമാറ്റം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ചയാണ് ഡിപി വേള്‍ഡിന് കീഴിലുള്ള ഈ ടെര്‍മിനലിനുണ്ടായത്.

ദക്ഷിണേന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഈ വര്‍ഷം സ്വന്തമാക്കി. 640 കപ്പലുകളാണ് ഇവിടെയെത്തിയത്. ഇതില്‍ നിന്നായി 2,255 ടണ്‍ കാര്‍ഗോയും ഈ വര്‍ഷം കൈകാര്യം ചെയ്തു. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയിലും വലിയ വര്‍ധനവ് സമീപകാലങ്ങളിലായി രേഖപ്പെടുത്തുകയാണ്. 

പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോള്‍ അമേരിക്കന്‍ വന്‍കരയിലേക്കും ആഫ്രിക്കയിലേക്കുമുള്‍പ്പെടെ വ്യാപിക്കുകയാണ്. വല്ലാര്‍പ്പാടത്തിലൂടെ കേരളം കൈവരിക്കുന്ന ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്‌സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാന്‍ കൂടി സഹായിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Last Update: 04/04/2025
SHARE THIS PAGE!
MORE IN NEWS