സുസ്ഥിര കേരളം' ലോഗോ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു
27.Sep.2024
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കുവാന്‍ വേണ്ടി കൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സും (ACTS) ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് രൂപം നല്‍കുന്ന 'സുസ്ഥിര കേരളം' കൗണ്‍സിലിന്റെ ലോഗോ പ്രകാശനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുന്നു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ഫാ.ബിനുമോന്‍ ബി.റസ്സല്‍, ലഫ്റ്റനന്റ് കേണല്‍ സാജു ദാനിയല്‍, സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, സബീര്‍ തിരുമല, ആക്ട്‌സ് ഭാരവാഹികളായ സാജന്‍ വേളൂര്‍, പ്രമീള.എല്‍ എന്നിവര്‍ സമീപം
കൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സും (ACTS) ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് രൂപം നല്‍കുന്ന 'സുസ്ഥിര കേരളം' കൗണ്‍സിലിന്റെ ലോഗോ പ്രകാശനം
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുവാന്‍ സമൂഹത്തെ പ്രാപ്തരാക്കുവാന്‍ വേണ്ടി കൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സും (ACTS) ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് രൂപം നല്‍കുന്ന 'സുസ്ഥിര കേരളം' കൗണ്‍സിലിന്റെ ലോഗോ പ്രകാശനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു.
രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ഫാ.ബിനുമോന്‍ ബി.റസ്സല്‍, ലഫ്റ്റനന്റ് കേണല്‍ സാജു ദാനിയല്‍, സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, സബീര്‍ തിരുമല, ആക്ട്‌സ് ഭാരവാഹികളായ സാജന്‍ വേളൂര്‍, പ്രമീള.എല്‍ എന്നിവര്‍ സംബന്ധിച്ചു.
വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പത്മഭൂഷണ്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ആണ് സുസ്ഥിരകേരളത്തിന്റെ മുഖ്യ ഉപദേഷ്ടാവ്. കേന്ദ്ര ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി ഉള്‍പ്പടെയുളള വിദഗ്ദ്ധരും സാമൂഹിക ആത്മീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരും സുസ്ഥിരകേരളത്തില്‍ പങ്കാളികളാകും. ഒക്ടോബര്‍ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇടിഞ്ഞാറില്‍ സുസ്ഥിരകേരളത്തിന്റെ ആദ്യസംരഭത്തിന് തുടക്കമാകും.