തൊഴിലാളികളുടെ ഡി.എ കുടിശ്ശിക വിതരണത്തിന് വ്യവസായ മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു. 1 കോടി 41 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്ന ബാംബൂ ജീവനക്കാര്‍ക്ക് മിനിമം വേതനത്തിന്റെ ഭാഗമായി നല്‍കേണ്ട ഡി.എ 2015 മെയ് മാസം മുതല്‍ കുടിശ്ശികയായിരുന്നു. ഇതില്‍ 12 മാസത്തെ കുടിശ്ശിക കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കി. അവശേഷിക്കുന്ന കുടിശ്ശികയില്‍ 6.06 കോടി രൂപ രണ്ട് ഗഡുക്കളായി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ 1.41 കോടി രൂപയും ബാംബൂ കോര്‍പ്പറേഷന്‍ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വിതരണം ചെയ്യുന്നത്.