സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIAKERALA

കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന : മന്ത്രി കെ എന്‍ ബാലഗോപാല്‍


05.Feb.2024


തിരുവനന്തപുരം :  കേരളത്തിന്റെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന മാതൃകയില്‍ സംശയം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് കേരളം കൈവരിച്ച നേട്ടങ്ങള്‍ എന്നും പശ്ചാത്തല മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി എന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതാരത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

 എട്ടുവര്‍ഷം മുന്‍പ് കണ്ട കേരളമല്ല ഇന്നത്തെ കേരളമെന്നും മൂന്നുവര്‍ഷക്കാലം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി


അതേസമയം കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തില്‍ ആണെന്നും കേന്ദ്ര അവഗണക്കെതിരെ സ്വന്തം നിലയ്ക്കെങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു .

വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ട് പോകില്ല .കേന്ദ്ര അവഗണനയുണ്ട് എന്ന് ഇപ്പോള്‍ പ്രതിപക്ഷവും അംഗീകരിക്കുന്നു, അതില്‍ സന്തോഷമുണ്ട് ന്യായമായ ഒരു ചെലവും സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടില്ല.സര്‍ക്കാര്‍ ധൂര്‍ത്താണ് എന്ന് പ്രതിപക്ഷം ആരോപിക്കുമെന്നും അതില്‍ തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു .

Last Update: 05/02/2024
SHARE THIS PAGE!
MORE IN NEWS