തിരുവനന്തപുരം : തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ' കിലെ ' യുടെ (കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ) എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനായി കെ.എന്‍ ഗോപിനാഥ് ചുമതലയേറ്റു. തിരുവനന്തപുരം തൊഴില്‍ ഭവനിലാണ് കിലെയുടെ ആസ്ഥാനം . സി.പി.എം എറണാകുളം ജില്ലാ കമ്മിററി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എന്‍ ഗോപിനാഥ് വ്യാഴാഴ്ച രാവിലെ 11 നാണ് കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ചെയര്‍മാനായി ചുമതലയേറ്റത്.
തൊഴില്‍ പരിശീലനം,നൈപൂണ്യ വികസനം,കരിയര്‍ ഡെവലപ്‌മെന്റ് , തുടങ്ങിയ തൊഴിലാളികളും തൊഴിലും സംബന്ധിച്ച മേഖലകളില്‍ പഠനാര്‍ഹമായ ജോലികളാണ് 45 വര്‍ഷക്കാലമായി പ്രവര്‍ത്തിയ്ക്കുന്ന കിലെ നിര്‍വഹിയ്ക്കുന്നത്.
ഏലൂരിലെ ഹിന്റാല്‍കോ ജീവനക്കാരനായിട്ടാണ് കെ.എന്‍ ഗോപിനാഥിന്റെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നു.
കേരള സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗണ്‍സിലില്‍ ( കെ.എസ്.പി.സി ) ചെയര്‍മാന്‍ , സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട് . ഇപ്പോള്‍ കെ.എസ്.പി.സി ഗവേര്‍ണിങ് ബോഡി അംഗമാണ് .
സി.ഐ.ടി.യു വിന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം നടത്തി. സംഘടിത വ്യവസായ മേഖലകളിലെ പ്രധാന യൂണിയനുകളുടെ ഭാരവാഹിയും , സ്റ്റാന്റിങ് കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ ജനറല്‍ കണ്‍വീനറുമാണ് .
നിലവില്‍ കെ.എന്‍ ഗോപിനാഥ് സി.പി.ഐ (എം )ന്റെ എറണാകുളം ജില്ലാകമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായി പ്രവര്‍ത്തിയ്ക്കുന്നു .