തിരുവനന്തപുരം :
നടന്‍ സിദ്ധിഖ് , യുവനടിയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരായി . തിരുവനന്തപുരത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ഹാജരായത് . സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല മുന്‍കൂര്‍ ജാമ്യം നേടിയിട്ടാണ് സിദ്ദിഖ് പൊലീസ് അന്വേഷണവുമായി സഹകരിയ്ക്കുന്നത് .
കേസില്‍ നടന്‍ സിദ്ദിഖിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്തു. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം സിദ്ദിഖിനെ വിട്ടയച്ചു. വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ക്രൈംബ്രാഞ്ച് എസ്പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ആരോപണം സിദ്ദിഖ് നിഷേധിച്ചു. തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രിവ്യൂ ഷോയ്ക്കിടെ ഒരുതവണ മാത്രമാണ് പരാതിക്കാരിയെ കണ്ടതെന്നാണ് മൊഴി. പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഇല്ലാതെ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.