വനങ്ങളുടെ ചെറുമാതൃകകള്‍ നഗരങ്ങളില്‍ പുനഃസൃഷ്ടിക്കുന്ന പദ്ധതിയാണ് നഗരവനം. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണപ്രശ്നങ്ങള്‍ക്കു പരിഹാരവും വനത്തിന്റെ എല്ലാ സവിശേഷതകളോടെയും കൂടിയതാണ് നഗരവനങ്ങള്‍ . കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ലഭ്യമായാല്‍ നഗരമമധ്യത്തില്‍ പോലും നഗരവനം സാധ്യമാക്കാം.
വനങ്ങളിലേതുപോലെ വള്ളിച്ചെടികള്‍, മരങ്ങള്‍, കുറ്റിച്ചെടികള്‍ തുടങ്ങിയവ ഇടകലര്‍ത്തി വളര്‍ത്തുന്ന രീതിയാണിവിടെ. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി 7 നഗരവനങ്ങള്‍ നിര്‍മാണം ആരംഭിച്ചു. കൂടുതല്‍ എണ്ണം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് കേരള സര്‍ക്കാര്‍ .