ഒരു മാസക്കാലത്തെ ത്യാഗപൂര്‍ണമായ ജീവിതവഴികള്‍ താണ്ടി കേരളത്തിലെ ഇസ്ലാംമത വിശ്വാസികള്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ചു.
പാപക്കറകള്‍ കഴുകിക്കളഞ്ഞ് തെളിവാര്‍ന്ന മനസുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. 29 ദിവസത്തെ കഠിനവ്രതം ഞായറാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതോടെ അവസാനിച്ചു.