വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIAKERALA NEWS

ഓണക്കാലത്ത് പാല്‍ വില്‍പ്പനയില്‍ മില്‍മയ്ക്ക് റെക്കോര്‍ഡ് നേട്ടം

സ്വന്തം ലേഖകന്‍
12.Sep.2022
തിരുവനന്തപുരം :

ഓണക്കാലത്തെ പാല്‍വില്‍പ്പനയില്‍ മില്‍മയ്ക്ക് റെക്കോഡ് നേട്ടം. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576 )ലിറ്റര്‍ പാക്കറ്റ് പാലാണ് വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വര്‍ധനവാണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം (35,11,740) ലിറ്റര്‍ പാല്‍ വില്‍പ്പന നടന്നു.

തൈര് വില്‍പ്പനയിലും മില്‍മ നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ 4 മുതല്‍ക്കുള്ള നാലു ദിവസങ്ങളിലായി പതിനൊന്നു ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാല്‍ ലക്ഷം (3,45,386) കിലോ തൈരും വിറ്റു.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഈ നേട്ടം കൈവരിക്കാന്‍ കൂട്ടായ പരിശ്രമം നടത്തിയ മില്‍മ ഭരണ സമിതിയെ ക്ഷിരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിനന്ദിച്ചു.

Last Update: 12/09/2022
SHARE THIS PAGE!
MORE IN NEWS