സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIA

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, ഉച്ചയ്ക്കുശേഷം ഇടിമിന്നല്‍ സാധ്യതയും

online
18.Mar.2025
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ വേനല്‍ മഴ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ കനത്ത ഇടിമിന്നല്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു. അതേസമയം അപ്രതീക്ഷിത മഴയില്‍ ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളുമുണ്ടായി. മഴയ്‌ക്കൊപ്പം കാറ്റുമുണ്ടായതാണ് അപകടങ്ങള്‍ക്കിടയാക്കിയത്.
മലപ്പുറത്ത് ശക്തമായ മഴയില്‍ സ്‌കൂളിന്റെ സീലിങ് തകര്‍ന്നുവീണു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം എല്‍പി സ്‌കൂളിന്റെ സീലിങ്ങാണ് തകര്‍ന്നത്. ശക്തമായ കാറ്റടിച്ചതോടെ കുട്ടികള്‍ മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. സ്‌കൂളിലെ സെന്‍ഡ് ഓഫ് ചടങ്ങിനിടെയായിരുന്നു സംഭവം. 250 ഓളം കുട്ടികള്‍ ഹാളിലുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ മാറിയതിന് പിന്നാലെയാണ് സീലിങ്നിലംപതിച്ചത്.

ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം
ഇടിമിന്നല്‍ ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ഒരു കാരണവശാലും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ഇടിമിന്നലുണ്ടാകുമ്പോള്‍ വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ നിര്‍ത്തിയിടുന്നതും ഒഴിവാക്കേണ്ടതാണ്.
കെട്ടിടത്തിനുള്ളിലാണെങ്കില്‍ ജനലും വാതിലും അടച്ചിടുക. ഇവയ്ക്ക് അടുത്ത് നില്‍ക്കാതിരിക്കുക. അകത്ത് ഇരിക്കുകയും തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും വേണം. ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.
ഇവയുടെ വൈദ്യുത ബന്ധം വിഛേദിക്കണം. ഇടിമിന്നല്‍ സമയത്ത് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാതിരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. പക്ഷേ ചാര്‍ജിലിട്ടുകൊണ്ട് പ്രവര്‍ത്തിപ്പിക്കരുത്. വാഹനത്തിലാണെങ്കില്‍ അതിനുള്ളില്‍ തന്നെ തുടരുക.
അതേസമയം കൈകാലുകള്‍ പുറത്തിടാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ എന്നീ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുകയും വേണം.
Last Update: 18/03/2025
SHARE THIS PAGE!
MORE IN NEWS