വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIA#keralanews

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; അഭിനയമികവില്‍ മമ്മൂട്ടി


22.Jul.2023
അഭിനയമികവില്‍ മമ്മൂട്ടി, ഉള്‍ക്കരുത്തോടെ വിന്‍സി ; ഗാനരചന റഫീക്ക് അഹമ്മദ്, സംഗീതം എം ജയചന്ദ്രന്‍

തിരുവനന്തപുരം
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടുന്നത്. വിന്‍സി അലോഷ്യസാണ് മികച്ച നടി (ചിത്രം:- രേഖ).  കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ ലെ ലോപസ് (അപ്പന്‍) എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടി. മികച്ച സ്വഭാവ നടനായി പി പി കുഞ്ഞികൃഷ്ണനും (ന്നാ താന്‍ കേസ് കൊട്), മികച്ച സ്വഭാവനടിയായി ദേവി വര്‍മ്മ (സൗദി വെള്ളക്ക)യും തെരഞ്ഞെടുക്കപ്പെട്ടു.

നന്‍പകല്‍ നേരത്ത് മയക്കമാണ് (സംവിധാനം ലിജോ ജോസ് പെല്ലിശേരി, നിര്‍മാതാവ് ജോര്‍ജ് സെബാസ്റ്റിയന്‍) മികച്ച ചിത്രം. ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ന്നാ താന്‍ കേസ് കൊട് തിരക്കഥയെഴുതി സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. അറിയിപ്പിലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായപ്പോള്‍ എസ് ബിശ്വജിത്ത് (ഇലവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടി. മികച്ച നവാഗത സംവിധായകനായി ഷാഹി കബീറും (ഇല വീഴാ പൂഞ്ചിറ) തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേകപുരസ്‌കാരത്തിന് ശ്രുതി ശരണ്യം അര്‍ഹയായി -- ചിത്രം ബി 32 മുതല്‍ 44 വരെ.

ജേതാക്കള്‍ക്ക് പുരസ്‌കാരത്തുകയ്ക്കു പുറമേ ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സംവിധായകന് രണ്ടുലക്ഷവും മികച്ച നടന്‍, നടി എന്നിവര്‍ക്ക് ഒരുലക്ഷം രൂപയും സ്വഭാവ നടനും നടിക്കും അമ്പതിനായിരം രൂപ വീതവും മികച്ച ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും രണ്ടുലക്ഷം രൂപ വീതവും രണ്ടാമത്തെ ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും ഒന്നരലക്ഷം വീതവുമാണ് പുരസ്‌കാരത്തുക.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് 2022ലെ  ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി, ജൂറി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

'കേസ് കൊടുത്ത് ' 7 അവാര്‍ഡ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനംചെയ്ത 'ന്നാ താന്‍ കേസ് കൊട്'. അഭിനയത്തിനുള്ള സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ഉള്‍പ്പെടെ ഏഴെണ്ണമാണ് നേടിയത്. കുഞ്ചാക്കോ ബോബനാണ് സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയത്. വടക്കന്‍ കേരളത്തിലെ ഗ്രാമീണനായ കുന്നുമ്മല്‍ രാജീവന്‍ എന്ന മോഷ്ടാവിനെ സവിശേഷമായ ശരീരഭാഷയും വ്യത്യസ്തമായ രൂപഭാവങ്ങളുംകൊണ്ട് അവിസ്മരണീയമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായി ജൂറി വിലയിരുത്തി. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം മജിസ്ട്രേട്ടിന്റെ വേഷം ചെയ്ത പി പി കുഞ്ഞിക്കൃഷ്ണനും നേടി.  ജനപ്രിയ ചിത്രം, മികച്ച തിരക്കഥാകൃത്ത് (രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍),  പശ്ചാത്തല സംഗീതം (ഡോണ്‍ വിന്‍സെന്റ്), മികച്ച കലാസംവിധായകന്‍ (ജ്യോതിഷ് ശങ്കര്‍), മികച്ച ശബ്ദമിശ്രണം (വിപിന്‍ നായര്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

 

പുരസ്‌കാരങ്ങള്‍:

ജനപ്രിയവും  കലാമൂല്യവും ഉള്ള സിനിമ - ന്നാ താന്‍ കേസ് കൊട്

മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട്

നവാഗത  സംവിധായകന്‍ -ഷാഹി കബീര്‍( ഇലവീഴാ പുഞ്ചിറ).

മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ്  കിഡ്സ് (സംവിധാനം ജിതിന്‍ രാജ്)

വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ - സൗദി വെള്ളയ്ക്ക

മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്സ്  സേവിയര്‍ - ഭീഷ്മപര്‍വ്വം

നൃത്തസംവിധാനം- ഷോബി പോള്‍രാജ് (തല്ലുമാല)

ശബ്ദമിശ്രണം - വിപിന്‍ നായര്‍  - (ന്നാ താന്‍ കേസ് കൊട്)

ശബ്ദ രൂപ കല്‍പ്പന - അജയന്‍ അടാട്ട് - ഇലവീഴാപൂഞ്ചിറ

സിങ്ക് സൗണ്ട് -വൈശാഖ് പി വി-(അറിയിപ്പ്)

ഡബ്ബിംഗ് (ആണ്‍)- ഷോബി തിലകന്‍ ( പത്തൊമ്പതാം നൂറ്റാണ്ട്)

ഡബ്ബിംഗ് (പെണ്‍)-പൗളി വില്‍സന്‍ ( സൗദി വെളളയ്ക്ക)

ബാലതാരം (പെണ്‍) - തന്മയ (വഴക്ക്)

ബാലതാരം (ആണ്‍ )-മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)

കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍ - ന്നാ താന്‍ കേസ് കൊട്

ചിത്രസംയോജകന്‍- നിഷാദ് യൂസഫ് - തല്ലുമാല

ഗായിക-മൃദല വാര്യര്‍ - പത്തൊമ്പതാം  നൂറ്റാണ്ട് 

ഗായകന്‍- കപില്‍ കപിലന്‍ - പല്ലൊട്ടി 90സ്  കിഡ്‌സ്

സംഗീതസംവിധായകന്‍ (പശ്ചാത്തലം) - ഡോണ്‍ വിന്‍സന്റ് (ന്നാ താന്‍ കേസുകൊട്)

സംഗീതസംവിധായകന്‍- എം ജയചന്ദ്രന്‍ - മയില്‍പീലി ഇളകുന്നു കണ്ണാ.. (പത്തൊമ്പതാം നൂറ്റാണ്ട്), (ആയിഷ)

ഗാനരചയിതാവ്- റഫീഖ് അഹമ്മദ് - വിഡ്ഡികളുടെ മാഷ്

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - രാജേഷ്‌കുമാര്‍ ആര്‍  - ഒരു തെക്കന്‍ തല്ലുകേസ്

തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ - ന്നാ താന്‍ കേസ് കൊട്

ക്യാമറ- മനീഷ് മാധവന്‍ (ഇലവീഴാ പൂഞ്ചിറ)  ,  ചന്ദ്രു ശെല്‍വരാജ് (വഴക്ക്)

കഥ - കമല്‍ കെ എം - പട

വിഷ്വല്‍ എഫക്ട്‌സ് - അനീഷ്, സുമേഷ് ?ഗോപാല്‍ (വഴക്ക്)

മികച്ച ചലച്ചിത്ര?ഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങള്‍- സി എസ് വെങ്കിടേശ്വരന്‍

മികച്ച ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം- സാബു പ്രവദാസ്‌

Last Update: 22/07/2023
SHARE THIS PAGE!
MORE IN NEWS