വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIA

'പൗരത്വഭേദഗതി നിയമം അറബിക്കടലില്‍' ഭരണഘടനാ സംരക്ഷണ റാലി


23.Mar.2024
ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൗരത്വ ഭേദഗതി നിയമം; ദേശീയതലത്തില്‍ നിലപാടുണ്ടോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം: മുഖ്യമന്ത്രി
കോഴിക്കോട് : ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നേരത്തേയുള്ള അജണ്ടയുടെ ഭാഗമാണ്. പൗരത്വ ഭേദഗതി ചട്ടം ഇന്ത്യയില്‍ നടപ്പാക്കിയ സാഹചര്യത്തിലെങ്കിലും  ഈ വിഷയത്തില്‍ ദേശീയതലത്തില്‍ നിലപാടുണ്ടോ എന്ന് കോണ്‍ഗ്രസ്  വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'പൗരത്വഭേദഗതി നിയമം അറബിക്കടലില്‍' എന്ന സന്ദേശമുയര്‍ത്തി ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്ന നടപടികളാണ് ഒന്നിനു പിറകെ ഒന്നായി സംഘ പരിവാര്‍ നടപ്പിലാക്കിയത്. അതിന്റെ തുടര്‍ച്ചയാണ് പൗരത്വ ഭേദഗതി നിയമം. മോദിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാരാണ് കൊണ്ടു വന്നതെങ്കിലും ആര്‍ എസ് എസ് അജണ്ടയാണിത്. 2014 ഡിസംബര്‍ 31നോ അതിന് മുന്‍പോ രാജ്യത്ത കുടിയേറിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറഞ്ഞെങ്കിലും 6 ന്യൂന പക്ഷ വിഭാഗങ്ങള്‍ക്ക് മാത്രമാണത്. 2019 ലാണ് പൗരത്വ നിയമഭേദഗതി പാസാക്കുന്നത്. മുസ്ലീങ്ങള്‍ അടക്കമുള്ള മറ്റ് വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ പോലും നല്‍കാനാവില്ല. ഇവരെ ഈ നിയമത്തിന് പുറത്ത് നിര്‍ത്തിയിരിക്കയാണ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണം എന്ന നിലപാടിലാണ് കേന്ദ്രം. കുടിയേറിയവരുടെ പൗരത്വത്തെ ഇല്ലാതാക്കലാണ് ലക്ഷ്യം. മതനിരപേക്ഷതയ്ക്ക് ചേരാത്തതും നഗ്‌നമായ ഭരണഘടനാ ലംഘനവുമാണിത്. ഒരു രാജ്യത്തും അഭയാര്‍ത്ഥി കുടിയേറ്റത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണാറില്ല. 

പൗരത്വഭേദഗതി സംബന്ധിച്ച ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട്  പിന്നീട് മറുപടി പറയാമെന്ന് ഉത്തരം നല്‍കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ചിരിക്കുകയായിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിയമം കൊണ്ടുവന്ന് നാലുവര്‍ഷം കഴിഞ്ഞിട്ട്, ഇപ്പോള്‍ നടപ്പാക്കുന്നതെന്തിനാണ് എന്നാണ്  ചോദിച്ചത്.  നേരത്തെ നടപ്പാക്കാമെന്ന നിലപാടല്ലേ ഇത്. ഈ ഒളിച്ചു കളി ആര്‍ക്കാണ് ഗുണംചെയ്യുക - മുഖ്യമന്ത്രി ചോദിച്ചു. 

ഒരു പരിഷ്‌കൃത രാജ്യത്തിന് ചേരാത്ത സമീപനം സ്വീകരിക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറി. ലോക രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യ ഒറ്റപ്പെട്ടു. ഭരണഘടനാ വിരുദ്ധവും മൗലിക അവകാശം ഹനിക്കുന്നതുമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പൗരത്വ നിയമം. അതുകൊണ്ടാണ് ഇത് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് കേരളം കോടതിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Update: 22/03/2024
SHARE THIS PAGE!
MORE IN NEWS