സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

INDIA

ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസം; അങ്കണവാടി സമരം ആറാം ദിവസത്തിലേക്ക്


22.Mar.2025
തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശമാര്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 41 ദിവസം. സമര സമിതി നേതാവ് എം എ ബിന്ദു, ആശാപ്രവര്‍ത്തകരായ തങ്കമണി, ശോഭ എന്നിവര്‍ നിരാഹാരം ഇരിക്കുകയാണ്. നിരാഹാര സമരത്തിന്റെ മൂന്നാം ദിനമാണിന്ന്. കഴിഞ്ഞ ?ദിവസം വൈകിട്ട് ആശാപ്രവര്‍ത്തകയായ ഷീജയ്ക്ക് നിരാഹാര സമരത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മറ്റൊരു ആശാപ്രവര്‍ത്തകയായ ശോഭ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു. ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈയാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു.

അതേസമയം വേതന വര്‍ധന ഉള്‍പ്പെടെ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അങ്കണവാടി ജീവനക്കാര്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇന്ത്യന്‍ നാഷനല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ് ഇന്നലെ നേതൃത്വം നല്‍കിയത്. അംഗണവാടി വര്‍ക്കര്‍മ്മാരുടെയും, ഹെല്‍പ്പര്‍മ്മാരുടെയും ഓണറേറിയം വര്‍ധിപ്പിക്കുക എന്നതാണ് ഇവരുടേയും ആവശ്യം.

Last Update: 22/03/2025
SHARE THIS PAGE!
MORE IN NEWS