വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

INDIA

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ; മഹാറാലിയോടെ ഉജ്വല തുടക്കം

സ്വന്തം ലേഖകന്‍
15.Oct.2022
വിജയവാഡ

സിപിഐ 24--ാം പാര്‍ടി കോണ്‍ഗ്രസിന് ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ഉജ്വല തുടക്കം. ബിആര്‍ടിഎസ് റോഡ് ചത്വരത്തില്‍നിന്ന് തുടങ്ങിയ ലക്ഷംപേര്‍ അണിനിരന്ന വമ്പന്‍ പ്രകടനം നഗരത്തെ ചുവപ്പണിയിച്ചു. 24 ചെങ്കൊടികളുമായി വനിതാ വളന്റിയര്‍മാര്‍ ആദ്യം നീങ്ങി. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളായ കെ നാരായണ, പല്ലബ്‌സെന്‍ ഗുപ്ത, അമര്‍ജിത് കൗര്‍, ആന്ധ്ര സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ തുടങ്ങിയവര്‍ നയിച്ചു. ആന്ധ്രയ്ക്ക് പുറമേ തെലങ്കാനയില്‍നിന്നുള്ള പ്രവര്‍ത്തകരും അണിചേര്‍ന്നു. സി നാഗേശ്വരറാവു നഗറില്‍  (എംബി സ്റ്റേഡിയം) പൊതുസമ്മേളനം ഡി രാജ  ഉദ്ഘാടനം ചെയ്തു.

കനത്ത മഴയെത്തുടര്‍ന്ന് കാര്യപരിപാടികള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് പ്രജന നാട്യമണ്ഡലി പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറി. പ്രതിനിധി സമ്മേളനം ഗുരുദാസ് ദാസ് ഗുപ്ത നഗറില്‍ (എസ്എസ് കണ്‍വന്‍ഷന്‍ സെന്റര്‍) ശനിയാഴ്ച തുടക്കമാകും. പ്രവര്‍ത്തന റിപ്പോര്‍ട്ട്, കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 900 പ്രതിനിധികള്‍ക്ക് പുറമേ 16 വിദേശരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പ്രതിനിധാനംചെയ്ത്  30 പേരും പങ്കെടുക്കുന്നുണ്ട്.

Last Update: 15/10/2022
SHARE THIS PAGE!
MORE IN NEWS