കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്മെന്റ് (കീഡ്) സംഘടിപ്പിക്കുന്ന 'യുവ ബൂട്ട് ദ്വിദിന ക്യാമ്പ് തിരുവനന്തപുരത്ത് നടക്കുകയാണ്. ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വിവിധ ജില്ലകളില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളായ സംരംഭകരുടെ 30 ടീമുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഓരോ ടീമുകളും തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും ക്യാമ്പിന്റെ ഭാഗമായി നടന്നു. വിദ്യാര്‍ഥികളെ മികച്ച സംരംഭകരാക്കി മാറ്റുന്നതിനുള്ള വിവിധ സെഷനുകള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്നുണ്ട്.
മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള സംരഭകത്വ വികസന ക്ലബ്ബുകളും വിദ്യാര്‍ഥികളായ സംരംഭകരും തയാറാക്കിയ ഉത്പന്നങ്ങളുടെ എക്സ്പോയും സംഘടിപ്പിച്ചിരുന്നു. ജില്ലാതലത്തില്‍ സംഘടിപ്പിച്ച ബിസിനസ് പിച്ചിങ് മത്സരങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനതല ബിസിനസ് പിച്ചിങ് മത്സരവും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചു.