ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്
തിരുവനന്തപുരം:
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്.
ഫെബ്രുവരി പത്തിനായികുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21,000 ആയി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് പടിക്കല്‍ ആരംഭിച്ച സമരം നാല്‍പതാം ദിവസത്തിലേയ്ക്ക് കടന്നു.