അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍, 2025 ലോക്സഭ പാസാക്കി. രാജ്യത്ത് മതിയായ രേഖകളില്ലാതെ തുടരുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷയും പിഴയും ബില്‍ നിര്‍ദ്ദേശിക്കുന്നു.
വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭാരതം എന്നും തുറന്ന വാതിലാണ്. എന്നാല്‍, രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കര്‍ശനമായി നേരിടും. ഭാരതം ഒരു അഗതി മന്ദിരമല്ലെന്നും ബില്‍ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.