തിരുവനന്തപുരം ഗവ : വിമൻസ് കോളേജിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട ഫിദ . എ . ഫാത്തിമയെ എടുത്തുയർത്തി ആഹ്ലാദം പങ്കുവയ്ക്കുന്ന കുട്ടികൾ .
യൂണിവേഴ്സിറ്റി കോളേജില്‍ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍
തിരുവനന്തപുരം
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്ക് വന്‍വിജയം.158 വര്‍ഷത്തെ പാരമ്പര്യമുള്ള യുണിവേഴ്സിറ്റി കോളേജിനെ നയിക്കാന്‍ ആദ്യമായി വനിതാ ചെയര്‍പേഴ്‌സണ്‍. 1427 വോട്ട് നേടി കോഴിക്കോട് സ്വദേശിയായ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിനി ഫരിഷ്തയാണ് പുതുചരിത്രമെഴുതിയത്. 14 സീറ്റില്‍ ഒമ്പത് പെണ്‍കുട്ടികള്‍ അടക്കം മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു. ബാലസംഘം ഫറോക്ക് ഏരിയാ മുന്‍ പ്രസിഡന്റായിരുന്നു ഫരിഷ്ത. കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി എസ് സ്മിജയുടെയും ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എന്‍ എസ് സജിത്തിന്റെയും മകളാണ്. കെഎസ്-യു സ്ഥാനാര്‍ഥി എ എസ് സിദ്ധിയെ തോല്‍പ്പിച്ചാണ് ജയം.
മറ്റ് ഭാരവാഹികള്‍: എച്ച് എല്‍ പാര്‍വതി (വൈസ് ചെയര്‍പേഴ്‌സണ്‍), ആബിദ് ജാഫര്‍ (ജനറല്‍ സെക്രട്ടറി), ബി നിഖില്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), എസ് അശ്വിന്‍, എസ് എസ് ഉപന്യ (യുയുസിമാര്‍), പി ആര്‍ വൈഷ്ണവി (മാഗസിന്‍ എഡിറ്റര്‍), ആര്‍ ആര്‍ദ്ര ശിവാനി, എ എന്‍ അനഘ (ലേഡി റെപ്പ്), എ ആര്‍ ഇന്ത്യന്‍ (ഫസ്റ്റ് യുജി റെപ്പ്), എം എ അജിംഷാ (സെക്കന്‍ഡ് യുജി റെപ്പ്), വിസ്മയ വിജിമോന്‍ (തേര്‍ഡ് യുജി റെപ്പ്), എ എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആര്‍ അശ്വഷോഷ് (സെക്കന്‍ഡ് പിജി റെപ്പ്).
കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള 77 ക്യാമ്പസുകളില്‍ 64ലും വിജയക്കൊടി പാറിച്ച് എസ്എഫ്‌ഐ.
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 36ല്‍ 31 കോളേജുകളിലും എസ്എഫ്‌ഐ യൂണിയന്‍ സ്വന്തമാക്കി. പെരിങ്ങമ്മല ഇക്ബാല്‍ കോളേജും, തോന്നയ്ക്കല്‍ എജെ കോളേജും രണ്ടുവര്‍ഷത്തിനുശേഷവും നഗരൂര്‍ ശ്രീശങ്കര കോളേജ് അഞ്ചുവര്‍ഷത്തിനുശേഷവും കെഎസ്യുവില്‍ നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജ്, ധനുവച്ചപുരം ഐഎച്ച്ആര്‍ഡി, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, കാട്ടാക്കട വിഗ്യാന്‍ കോളേജ്, കിക്മ, ഗവ. എംഎംഎസ് കോളേജ്, ഗവ. സംസ്‌കൃത കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ്, കിറ്റ്സ് കോളേജ്, ഗവ. കോളേജ് കാര്യവട്ടം, എസ്എന്‍ കോളേജ്, എസ്എന്‍ കോളേജ് സെല്‍ഫ് ഫിനാന്‍സിങ്, ഗവ. കോളേജ് ആറ്റിങ്ങല്‍, ?മദര്‍ തെരേസ കോളേജ്, ഗവ. കോളേജ് നെടുമങ്ങാട്, ഗവ. മ്യൂസിക് കോളേജ്, സരസ്വതി കോളേജ്, ശാന്തോം മലങ്കര ഇടഞ്ഞി കോളേജ്, കുളത്തൂര്‍ കോളേജ്, ശ്രീശങ്കര വിദ്യാപീഠം, മുളയറ കോളേജ്, നാഷണല്‍ കോളേജ്, ഇമ്മാനുവേല്‍ കോളേജ്, കാഞ്ഞിരംകുളം കെഎന്‍എം, യൂണിവേഴ്‌സിറ്റി കോളേജ്, വഴുതക്കാട് വനിതാ കോളേജ്, തൈക്കാട് ബിഎഡ് കോളേജ്, പാറശാല സിഎസ്ഐ ബിഎഡ് കോളേജ് എന്നീ കോളേജുകള്‍ എസ്എഫ്‌ഐ നിലനിര്‍ത്തി. യൂണിവേഴ്സിറ്റി കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലത്ത് 19ല്‍ 13 കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു. ആലപ്പുഴയില്‍
17ല്‍ 15ലും എസ്എഫ്‌ഐക്ക് ഉജ്വലവിജയം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് എന്നിവ കെഎസ്യുവില്‍നിന്നും കായംകുളം ജിസിഎല്‍എആര്‍ കോളേജ് കെഎസ്യു--എഐഎസ്എഫില്‍നിന്നും തിരിച്ചു പിടിച്ചു. പത്തനംതിട്ട അഞ്ചില്‍ അഞ്ചിലും എസ്എഫ്‌ഐ വിജയിച്ചു.